ന്യൂ ഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം സെപ്റ്റംബർ 17നോ 20നോ തയ്യാറാകാൻ സാധ്യത. സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇപ്പോൾ നടക്കുകയാണ്. നടൻ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തുന്നതിലേക്കാണ് സാമ്പിൾ പരിശോധന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒരിക്കൽ മുംബൈയിൽ സാമ്പിളുകൾ വിശകലനം ചെയ്തിരുന്നു, കൂടുതൽ പരിശോധനകൾക്കായാണ് എയിംസിലേക്ക് അയച്ചത്.
‘മഹാരാഷ്ട്രയിൽ നിന്ന് ലഭിച്ച ആന്തരികാവയവങ്ങൾ പരിശോധിക്കുകയാണ്, റിപ്പോർട്ട് നൽകാൻ കുറച്ച് സമയമെടുക്കും. ചില പ്രബന്ധങ്ങൾ മറാത്തിയിലാണ്, അവ വിവർത്തനം ചെയ്യേണ്ടതുണ്ട്. സെപ്റ്റംബർ 17 ന് ഒരു മെഡിക്കൽ ബോർഡ് ചേരാൻ സാധ്യതയുണ്ട്, ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഒരു കൂടിക്കാഴ്‌ച നടത്താനും സാധ്യതയുണ്ട്, അതിനാൽ സെപ്റ്റംബർ 20 നകം പരിശോധന ഫലം തയ്യാറാകാൻ സാധ്യതയുണ്ട്”-ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുന്ന ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.
സുശാന്ത് സിങ് രജ്പുത്ത് (34) നെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Post Your Comments