Latest NewsNews

നിങ്ങൾക്ക് വേണമെങ്കിൽ അതിന്റെ ഘടന മാറ്റാം, പക്ഷേ ദയവായി വിൽക്കരുത്: എയര്‍ ഇന്ത്യ സ്വകാര്യവത്കരണത്തിനെതിരെ ദിനേശ് ത്രിവേദി

ന്യൂ ഡൽഹി: പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി ദിനേശ് ത്രിവേദി. പാർലമെന്റിന്റെ 18 ദിവസത്തെ വർഷകാല സമ്മേളനത്തിനിടെ രാജ്യസഭയിലാണ് എംപി ഈ ആവശ്യം ഉന്നയിച്ചത്.

വന്ദേ ഭാരത് മിഷന് കീഴിൽ വിദേശത്ത് നിന്ന് ധാരാളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നതിന് ഞാൻ സർക്കാരിനെ അഭിനന്ദിക്കുന്നു. പക്ഷെ ആരാണ് ഇത് ചെയ്തത്? അത് എയർ ഇന്ത്യയായിരുന്നു. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ എയർ ഇന്ത്യയുടെ ഘടന മാറ്റാം, പക്ഷേ ദയവായി അത് വിൽക്കരുത് ദിനേശ് ത്രിവേദി ആവശ്യപ്പെട്ടു.

Read also: ലഡാക്ക് എം.പി. ജംയാങ് സെറിം​ഗ് നം​ഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് -19 വ്യാപകമാകുന്നതിനിടയിലും തിങ്കളാഴ്ച മുതലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ചൊവ്വാഴ്ച രാജ്യസഭ രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയും ലോക്സഭാ വൈകുന്നേരം 3 മണി മുതൽ രാത്രി 7 വരെയുമാണ് ചേരുക. ലോക്‌സഭയിലെയും രാജ്യസഭയിലെയും 29 അംഗങ്ങൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Post Your Comments


Back to top button