ന്യൂഡല്‍ഹി : ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്റെ വേഗത കൂട്ടുന്നതിനായി ഇന്ത്യയുടെ വമ്പന്‍ തുരങ്കം. ഈ തുരങ്കം ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ്. സൈനിക നീക്കത്തിന് ഇനി വേഗം കൂടും
രാജ്യത്തെ എഞ്ചനീയറിംഗ് രംഗത്തെ അത്ഭുതം എന്നു വിളിക്കാം ഹിമാചല്‍ പ്രദേശിലെ മണാലിയെയും ലാഹുല്‍ സപ്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന അടല്‍ തുരങ്കം അഥവാ റോഹ്താംഗ് തുരങ്കത്തെ. ഒമ്പത് കിലോമീറ്ററില്‍ അധികം ഹിമാലയം മലനിരകളെ തുരനെടുത്താണ് നിര്‍മ്മാണം.
Read Also : “ഏതു നിമിഷവും യുദ്ധം നടത്താന്‍ തയ്യാർ” ; ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന
ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്റെ വേഗത കൂട്ടുന്നതാണ് ഈ തുരങ്കമെന്നതിനാല്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ പ്രാധാന്യമേറെയാണ്.പത്ത് വര്‍ഷം കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബിആര്‍ഒ ഈ അഭിമാന പദ്ധതി പൂര്‍ത്തിയാക്കിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിടെ സ്മരാണാര്‍ത്ഥം റോഹ്താംഗ് പാസിന് അടല്‍ ടണല്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments