മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട ആനന്ദപ്പള്ളി സ്വദേശിനി മരിച്ചു. വാദികബീറിൽ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിൻെറ ഭാര്യ ബ്ലെസി (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളി സ്ത്രീയും രണ്ടാമത്തെ ആരോഗ്യ പ്രവർത്തകയുമാണ് ബ്ലെസി.
സിനാവ് ആശുപത്രിയിൽ നഴ്സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ് രോഗബാധിതയാകുന്നത്. തുടർന്ന് ഇബ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് റോയൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഒമാനിൽ ഇതുവരെ 26 മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
Post Your Comments