ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാര്‍ട്ട്. ബിഗ് ബില്ല്യണ്‍ ഡേയ്സിെന്റ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പരോക്ഷമായി ലക്ഷക്കണക്കിനാളുകള്‍ക്കു തൊഴില്‍ ലഭിക്കുമെന്നു ഫ്ലിപ്കാർട്ട്അറിയിച്ചു.
Also read : മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക്
പുതിയ തൊഴിലവസരങ്ങള്‍ക്ക് പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ ഇത് കാരണമായേക്കും. . ഡെലിവറിക്കായി 50000 പലവ്യഞജന കടകൾ തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങള്‍ക്ക് തൊഴിൽ ലഭിക്കും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്സിെന്റ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്ബത്തിക മേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്‍റ് അമിതേഷ് ജാ വ്യക്തമാക്കി.
കോവിഡ് പശചാത്തലത്തില്‍ ആളുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്ന സാഹചര്യം നില നിൽക്കുന്നതിനാലാണ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനായി കൂടുതല്‍ ഡെലിവറി പാര്‍ട്നര്‍മാരെ നിയോഗിക്കാന്‍ ഫ്ലിപ്കാര്‍ട്ട് തീരുമാനിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആമസോണുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയില്‍ നിന്നും കാര്യങ്ങള്‍ മാറി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതുതായി തുടക്കമിട്ട ജിയോ മാര്‍ട്ടില്‍ നിന്നും കൂടി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഫ്ലിപ്കാർട്ട് പുതിയ തീരുമാനത്തിൽ എത്തിയത്. നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്സ് ഒക്ടോബറില്‍ ദീപാവലിക്ക് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. മൊത്തക്കച്ചവടങ്ങള്‍ക്കായി ഫ്ലിപ്കാര്‍ട്ട് ഹോള്‍സെയിലിന് തുടക്കമിട്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
Post Your Comments