ന്യൂ ഡൽഹി : ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ പി കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. അദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments