
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയുമ്പോൾ ആശുപത്രിയിൽ സന്ദർശനം നടത്തിയതിൽ വിശദീകരണവുമായി അനില്‍ അക്കര എം.എല്‍.എ. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത് അവിടെ മറ്റേതെങ്കിലും പ്രമുഖര്‍ സന്ദര്‍ശനം നടത്തിയിരുന്നോ എന്നറിയാനാണെന്നും മെഡിക്കല്‍ കോളേജില്‍ വെച്ച് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ.യ്ക്ക് താന്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Read also: മന്ത്രി കെടി ജലീലിന് സ്വർണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി
സ്വപ്‌ന ചികിത്സ തേടിയ ആറുദിവസം ഇവിടെ എത്തിയവരെ കുറിച്ച് എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് എന്‍.ഐ.എ.ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജില്‍ എത്തി വിവരങ്ങള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രി എ.സി മൊയ്‌ദീൻ ആശുപത്രിയിൽ എത്തിയതായി അനിൽ അക്കര ആരോപിച്ചിരുന്നു.
Post Your Comments