Latest NewsIndia

16 കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ടുവര്‍ഷമായി ബലാത്സംഗം ചെയ്ത ബിസിനസ്സുകാരനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ, എംപിയുടെയും എംഎൽഎയുടെയും ലെറ്റർപാഡ് കണ്ടെടുത്തു

അതേസമയം ഇയാൾ കോൺഗ്രസ് നേതാവാണെന്നും ലവ് ജിഹാദ് ആണ് നടത്തുന്നതെന്നും ആരോപിച്ചു ബിജെപി രംഗത്തെത്തി

ന്യൂഡല്‍ഹി : 16കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി ബലാത്സംഗം ചെയ്​ത 40കാരനായ വ്യവസായി അറസ്​റ്റില്‍. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ വ്യവസായിയായ സമീർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സമീര്‍ എന്ന യുവാവ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതേ രീതിയില്‍ നിരവധി യുവതികളെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. സമീര്‍ എന്ന പേരിലും അല്ലാതെയും ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ളതായി പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വീട്ടിലും ഓഫിസിലുമായി നടത്തിയ റെയ്​ഡില്‍ ഇയാളില്‍നിന്ന്​ എം.പിയുടെയും എം.എല്‍.എയുടെയും ലെറ്റര്‍ഹെഡും കണ്ടെടുത്തിരുന്നു.

ട്രെയിനില്‍ വി.ഐ.പി ക്വോട്ടയില്‍ സംവരണം ലഭിക്കുന്നതിനാണ്​ ഈ ലെറ്റര്‍ഹെഡുകള്‍ ഉപയോഗിച്ചിരുന്നതെന്ന്​ പൊലീസിനോട് ഇയാൾ പറഞ്ഞു. അതേസമയം മതപരിവര്‍ത്തനം ചെയ്ത സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു.

read also: രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം : മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും : മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന ആളിക്കത്തുന്നു

2017ല്‍ വിവാഹമോചനം നേടി. സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ ഇയാളുടെ പതിവായിരുന്നെന്നും ഇതിനായി ധാരാളം പണം ചെലവഴിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അനധികൃത പണമിടപാടിലും അന്വേഷണം നടക്കുന്നുണ്ടെന്ന്​ ​പൊലീസ് കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രത്യേക സംഘമാണ്​ അന്വേഷണം നടത്തുന്നത്​. അതേസമയം ഇയാൾ കോൺഗ്രസ് നേതാവാണെന്നും ലവ് ജിഹാദ് ആണ് നടത്തുന്നതെന്നും ആരോപിച്ചു ബിജെപി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button