മനാമ: കൊറോണവൈറസ് പാശ്ചാത്തലത്തില് നടപ്പാക്കിയ അന്താരാഷ്ട്ര വിമാന യാത്രാ നിയന്ത്രണം ഭാഗികമായി പിൻവലിക്കാനൊരുങ്ങി സൗദി. സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.
Read also: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത
നിലവിൽ ചാർട്ടർ വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളുമാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. എന്നാല്‍ 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Post Your Comments