CinemaLatest NewsNews

‘സോറി സാറ സോറി രാകുൽ’; സാറാ അലി ഖാനും രാകുൽ പ്രീത് സിംഗിനും പിന്തുണയുമായി നടി സാമന്ത അക്കിനേനി

‘സോറി സാറ സോറി രാകുൽ’ ഹാഷ് ടാഗിൽ ഭാഗഭാക്കായി തെന്നിന്ത്യൻ നടി സാമന്ത അക്കിനേനി. ഇൻസ്റ്റാഗ്രാമിൽ ‘സോറി സാറ സോറി രാകുൽ’ എന്ന ഹാഷ് ടാഗ് കുറിച്ചായിരുന്നു സാമന്ത സാറയ്ക്കും രാകുലിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്. ബോളിവുഡ് താരം റിയാ ചക്രബർത്തിയെ കുരുക്കിയ ലഹരി മരുന്ന് കേസിൽ നടിമാരായ സാറാ അലി ഖാനും രാകുൽ പ്രീത് സിംഗും സംശയ നിഴലിലെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് ‘സോറി സാറ സോറി രാകുൽ’ ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

Read also: 2024 അവസാനത്തില്‍ പോലും ലോകത്തെ എല്ലാവരിലും കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കില്ല: സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

തനിക്കൊപ്പം സാറയും രാകുലും ലഹരി ഉപയോഗിച്ചിരുന്നതായി നാർക്കോട്ടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ റിയ വെളിപ്പെടുത്തിയതായി ടൈംസ് നൗ ആണ് റിപ്പോർട്ട് ചെയ്തത്. ചോദ്യം ചെയ്യലിൽ ബോളിവുഡിലെ ടോപ്പ് താരങ്ങളായ 25 ആളുകളുടെ പേരുകൾ നാർക്കോട്ടിക്സ് ബ്യൂറോ തയ്യാറാക്കിയതായും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇത് നാർക്കോട്ടിക്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര തന്നെ നിഷേധിച്ചു. ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാനായി ഇത്തരത്തിലൊരു പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും മയക്കുമരുന്ന് പെഡലർമാരും കടത്തുകാരുമാണ് പട്ടികയിലുള്ളതെന്നും മൽഹോത്ര വെളിപ്പെടുത്തി.

ഇതിനെ തുടർന്നാണ് സാറാ അലി ഖാനും രാകുൽ പ്രീത് സിംഗിനും ക്ഷമാപണം നടത്തികൊണ്ടുള്ള ഹാഷ് ടാഗുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button