കൊൽക്കത്ത: കാമുകനും നടനുമായ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നു കേസിൽ കുറ്റാരോപിതയായ നടി റിയ ചക്രബർത്തിയെ പിന്തുണച്ച് പശ്ചിമ ബംഗാളിലെ കോൺഗ്രസ് റാലി.
ഈ റാലിയോടെ ബോളിവുഡിലെ മയക്ക് മരുന്ന് കേസിൽ രാഷ്ട്രീയ മാനം വന്നിരിക്കുകയാണ്. കോൺഗ്രെസ്സുമായി ചേർന്ന് ഭരിക്കുന്ന ശിവസേനയിൽ നിന്ന് സുശാന്തിന് നീതി കിട്ടില്ലെന്നാണ് ഇതോടെ കുടുംബത്തിന്റെ ആരോപണം.
നടി റിയാക്ക് പിന്തുണയുമായാണ് ഉദ്ധവ് സർക്കാരിന്റെ നീക്കം. ഉദ്ധവ് സർക്കാരിനെ നിരന്തരം വിമർശിച്ച നടി കങ്കണയുമായുള്ള സംഘർഷം തുടരുകയാണ്. അതെ സമയം സുശാന്ത് സിംഗ് കേസ് മുംബൈ പോലീസിൽ നിന്ന് ഏറ്റെടുക്കാൻ കേന്ദ്ര ബ്യൂറോയെ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർണായക പങ്കുവഹിച്ചിരുന്നു.
കങ്കണക്കു പിന്തുണയുമായി ഹിമാചൽ പ്രദേശ് ഗവണ്മെന്റും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് റിയക്കു പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയത്. കൂടാതെ “ബംഗാളിന്റെ മകളായ റിയ ചക്രബർത്തിക്കെതിരായ രാഷ്ട്രീയ ഗൂ ഡാലോചനയും പ്രതികാര നടപടിയും അംഗീകരിക്കില്ല,” എന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് ആദിർ രഞ്ജൻ ചൗധരിയുടെ നിർദേശപ്രകാരം പ്രവിശ്യാ കോൺഗ്രസ് ഓഫീസിൽ നിന്ന് വെല്ലിംഗ്ടൺ ജംഗ്ഷനിലേക്ക് പ്രതിഷേധ റാലി നടന്നതായി പാർട്ടി ട്വീറ്റ് ചെയ്തു.
അതേസമയം റിയ ചക്രബർത്തി ഇപ്പോൾ മുംബൈയിലെ ബൈക്കുല്ല ജയിലിലാണ്. മയക്കുമരുന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ അറസ്റ്റുചെയ്ത ഏജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ വാദം കേട്ട കോടതി റിയയ്ക്ക് വെള്ളിയാഴ്ച ജാമ്യം നിരസിച്ചിരുന്നു.ഇതോടെയാണ് കോൺഗ്രസ് ഇടപെടൽ.
Post Your Comments