Latest NewsNews

സാറയും രാകുലും ലഹരിമരുന്ന് ഉപയോഗിക്കുന്നവർ; റിയയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് ബോളിവുഡ്

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രബർത്തിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് റിയ കൂടുതല്‍ പേരുടെ പേരുകള്‍ വെളിപ്പെടുത്തിയത്.

നടി സാറ അലി ഖാന്‍, രാകുല്‍ പ്രീതി സിംഗ്, ഡിസൈനര്‍ സിമോണ്‍ കമ്പട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജരുമായിരുന്ന രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര തുടങ്ങീ 15 ഓളം പേരുകള്‍ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.ഇവര്‍ ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ അടുത്തുതന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button