നടന്‍ സുശാന്തിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നു വന്ന ലഹരി മാഫിയ ബന്ധത്തില്‍ ബോളിവുഡ് സിനിമാ മേഖല പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. താരങ്ങളുടെലഹരി മാഫിയാ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ശക്തമാകുകയാണ്. പ്രമുഖ സംവിധായകന്‍ കരൺ ജോഹറിന്റെ സ്റ്റാർ പാർട്ടിയിൽ എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) അന്വേഷണം നടത്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കഴിഞ്ഞ വർഷം ജൂലൈയില്‍ നടത്തിയ വിവാദ പാർട്ടിയുടെ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കരൺ ജോഹർ പുറത്തുവിട്ടിടുന്നു. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. കരണ്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. എംഎല്‍എ മജീന്ദര്‍ സിറയാണ് വിഷയത്തിൽ ഗുരുതരമായ വിമർശനവുമായി അന്ന് രംഗത്ത് എത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്നാണ് എംഎൽഎയുടെ ട്വീറ്റ്.
എന്നാൽ മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദേവ്റ കുറിച്ചു.
കരണിന്റെ വിഡിയോയിൽ, വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം. എന്നാല്‍ ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
Post Your Comments