![](/wp-content/uploads/2025/02/vicky_1739237633441_1739237633779.webp)
ചണ്ഡിഗഡ് : അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും രശ്മിക മന്ദാനയും. പുതിയ ചിത്രമായ ഛാവയ്‌ക്ക് വേണ്ടി താരങ്ങൾ പ്രത്യേക പൂജ നടത്തി. ഛാവയുടെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ നടൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ വർക്കൗട്ടിനിടെയുണ്ടായ അപകടത്തെ തുടർന്ന് രശ്മികയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാലും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം താരത്തിന്റെ സാന്നിധ്യം കാണാമായിരുന്നു.
വീൽചെയറിലാണ് രശ്മിക ക്ഷേത്രത്തിലെത്തിയത്. താരങ്ങളോടൊപ്പം ഛാവയുടെ മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു. ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ഛാവ വരുന്ന 14-നാണ് തിയേറ്ററുകളിലെത്തുന്നത്.
1681-ലെ കിരീടധാരണം മുതലുള്ള സംഭാജി മഹാരാജാവിന്റെ വീരഗാഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചിത്രം റഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്.
Post Your Comments