കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്പ് നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന്റെ ‘വിവാഹചിത്രം’ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞോയെന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. ഫോട്ടോ വൈറലായതിന് പിന്നാലെ ഏഷ്യാനെറ്റില്‍ വരാനിരിക്കുന്ന ഒരു പരിപാടിക്ക് വേണ്ടി എടുത്ത ഫോട്ടോ ആണിതെന്ന് വ്യക്തമാക്കി കൃഷ്ണപ്രഭ എത്തിയിരുന്നു.
വ്യാപകമായി പ്രചരിച്ച ‘വിവാഹചിത്ര’ത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജിത്. ഒരു പരമ്ബരയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിച്ചതെന്നും എന്നാല്‍ ചിത്രത്തിലുള്ളതു പോലെ ലാളിത്യമുള്ള ഒരു വിവാഹമാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ആ ഫോട്ടോ എല്ലാവര്‍ക്കും ഇഷ്ടപ്പെടാനുള്ള കാരണം അതിലൊരു സ്വാഭാവികത ഉണ്ടായിരുന്നതിനാലാണ്. യഥാര്‍ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇതു തന്നെയാണ്. ഒരു അമ്ബലത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് തുളസിഹാരം അന്യോന്യം ചാര്‍ത്തി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ലളിതമായ വിവാഹമാണെങ്കില്‍ എത്ര പണം ലാഭിക്കാനാകും. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു വിവാഹം നടത്താന്‍ എനിക്ക് പറ്റിയില്ല. ഈ ഷോയില്‍ അങ്ങനെ ഒരു അവസരം ലഭിച്ചു’.- രജിത് കുമാര്‍ പറയുന്നു.
വിവാഹത്തിനുവേണ്ടി പൊടിച്ചുകളയുന്ന വലിയ തുക പാവപ്പെട്ടവര്‍ക്കും മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുമൊക്കെ നല്‍കാന്‍ കഴിഞ്ഞാല്‍ എത്ര നന്നാവുമെന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments