മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മുൻ സീസണിലെ രണ്ട് മത്സരാർത്ഥികളെ ബിബി ഹൗസിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. റോബിൻ രാധാകൃഷൺ, രജിത് കുമാർ എന്നിവരാണ് ഗസ്റ്റ് ആയി ഹൗസിൽ ഉള്ളത്. ഇവരെ വീണ്ടും ഷോയിലേക്ക് വിളിച്ചതിനെതിരെ സീസൺ നാലിലെ മികച്ച വൈൽഡ് കാർഡ് എൻട്രിയായ റിയാസ് സലിം രംഗത്ത്. കേരളത്തിൽ വിറ്റഴിയുന്ന സാധനം മാത്രമല്ലേ കൊടുക്കാൻ പറ്റുള്ളൂ എന്നാണ് റിയാസ് പറയുന്നത്. എന്ത് വിൽക്കപ്പെടുമോ അത് കൊടുക്കും. കേരളത്തിലെ കൂടുതൽ പേര് ടോക്സിക് ആയത് കൊണ്ടാകാം ആ ഒരു തീരുമാനം എന്നാണ് റിയാസിന്റെ നിരീക്ഷണം.
സീസൺ അഞ്ച് തനിക്ക് വളരെ ബോറായി തോന്നുന്നുണ്ട്. ഒരാഴ്ച കണ്ടിരുന്നുവെന്നും പിന്നെ ഒഴിവാക്കിയെന്നും റിയാസ് പറഞ്ഞു. റി- എൻട്രിക്കായി വോട്ടിംഗ് ഇട്ടപ്പോൾ റിയാസിന്റെ പേര് വന്നിരുന്നു. അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘അർഹിക്കുന്ന അംഗീകാരം ചിലപ്പോൾ എല്ലാവരും നമുക്ക് തരണമെന്നില്ല. എന്റെ കഠിന പ്രയത്നം കൊണ്ട് എന്തെങ്കിലും നേടാൻ സാധിക്കുകയാണെങ്കിൽ, അതെന്റെ കൈകളിൽ വരും. അംഗീകാരം ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യം ഇല്ലല്ലോ. അർഹിക്കുന്നതൊന്നും അങ്ങനെ കയ്യിൽ നിന്നും വിട്ടുപോകില്ല. നമ്മളിലേക്ക് എത്തും’, എന്നായിരുന്നു റിയാസിന്റെ മറുപടി.
രണ്ട് ദിവസം മുന്‍പ് ആണ് ബിഗ് ബോസ് സീസണ്‍ അഞ്ചിലേക്ക് രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനും വന്നത്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. അത് ഇവിടെയും സംഭവിക്കുമെന്നാണ് കരുതുന്നത്.
Post Your Comments