Latest NewsKerala

വിവാദ ലോക്കര്‍ ഇടപാട് : പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര … തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടിയ്ക്ക്

കണ്ണൂര്‍ : വിവാദ ലോക്കര്‍ ഇടപാട് , പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര. ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കോവിഡ് പോസിറ്റീവായ മന്ത്രിയും ഭാര്യയും ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Read Also : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും കെടി റമീസിനും ഒരേസമയം ചികിത്സ നല്‍കിയതില്‍ വിശദീകരണം തേടി ജയില്‍ വകുപ്പ്

കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനുശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം.
ബാങ്കില്‍നിന്നു തിരിച്ചെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button