തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയത് വിസാ കുരുക്ക് പരിഹരിച്ചതിന്റെ നന്ദിസൂചകമായി. സ്വപ്‌നയും മന്ത്രി പുത്രനും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് കേന്ദ്ര ഏജൻസികൾ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി പുത്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. വിരുന്നില്‍ മറ്റൊരു സിപിഎം നേതാവിന്റെ മകന്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ശേഖരിക്കും.
അതേസമയം മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്ന റിപ്പോർട്ടും അന്വേഷണത്തിന്റെ പരിധിയിൽ വരും. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തുകയായിരുന്നു. വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത്.
Post Your Comments