തിരുവനന്തപുരം: കേന്ദ്രത്തിന്റെ പദ്ധതികളെല്ലാം കേരളത്തിലെത്തുമ്പോള്‍ അത് പിണറായി സര്‍ക്കാറിന്റെ പദ്ധതിയാക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നു . സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയും 20 കള്ളന്‍മാരുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം കേരളത്തിലെത്തുമ്പാള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ സ്വന്തം പദ്ധതിയാക്കി മാറ്റും. അതല്ലെങ്കില്‍ പദ്ധതിയ്ക്ക് അനുവദിച്ച പണം വകമാറ്റി ചെലവഴിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കണമെന്ന ജല്‍ജീവന്‍ പദ്ധതി നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലൈഫ് മിഷനില്‍ തദ്ദേശ സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന പണം ഒഴിച്ചാല്‍ ബാക്കിയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പണമാണ്. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ലൈഫ് മിഷന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ പണം കമ്മിഷനടിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഈ കൊറോണ ദുരിതകാലത്ത് കേരളം നടപ്പാക്കിയ എല്ലാ പദ്ധതികളും കേന്ദ്രത്തിന്റേതാണ്. ആരോഗ്യവകുപ്പ് ചെലവാക്കുന്ന പണമെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊടുത്തതാണ്. കേന്ദ്രം കൊടുക്കുന്നതല്ലാെത കേരളത്തിന് ഒരു നീക്കിയിരിപ്പുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലൈഫ് മിഷനിലെ കമ്മിഷനില്‍ മൂന്നര കോടി രൂപ കമ്മിഷന്‍ കിട്ടിയത് ജയരാജന്റെ മകനാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് എന്തിനാണ് ഇത്രയധികം ബാങ്ക് ലോക്കറുകളെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments