ന്യൂഡല്‍ഹി: നയതന്ത്രചാല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വന്‍ രാഷ്ട്രീയ സ്വാധീനമെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും അന്വേഷണം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ജൂലായിലാണ് ദുബായില്‍ നിന്നും വന്ന നയതന്ത്രബാഗില്‍ സ്വര്‍ണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും സ്വര്‍ണം കണ്ടെത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
പത്തനംതിട്ട എം.പി ആന്റോ ആന്റണിയേയാണ് കേന്ദ്രം രേഖാമൂലം ഇക്കാര്യം അറിയിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ക്കുള്ള വന്‍ രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തു വിടാനാവില്ലെന്നും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആന്റോ ആന്റണി എം.പിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
Post Your Comments