തിരുവനന്തപുരം : ലൈഫ് മിഷന് സി.ഇ.ഒ. യു.വി.ജോസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം എന്നു ഹാജരാകണം എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു.വി.ജോസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന് സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന് ഇടപാടുകള്‍ നടന്നതായാണ് ആരോപണം. എന്നാൽ ഇതിൽ അഴിമതി സാധ്യതകള്‍ ഉളളതായി എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യു.വി.ജോസിനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments