ന്യൂഡല്‍ഹി:വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ സര്‍വ്വീസ് രണ്ടാഴ്ച്ചത്തേക്ക് നിര്‍ത്തി വെയ്പ്പിക്കുമെന്ന് വിമാന കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാൽ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ പുതിയ ഉത്തരവിൽ പറയുന്നു.
കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് ഫോട്ടോയും വീഡിയോയും എടുക്കാമെന്ന് ഡിജിസിഎ വ്യക്തമാക്കി. വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രാഫിക് വിലക്കില്ല. എന്നാല്‍ വിമാനത്തിനുള്ളില്‍ ശല്യമാകുന്ന തരത്തില്‍ ഫോട്ടോയെടുക്കുന്നതിനും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ സുരക്ഷാ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
Post Your Comments