COVID 19Latest NewsNewsIndia

കോവിഡ് 19 ; ഇന്ത്യയില്‍ മരണസംഖ്യ 80,000 കവിഞ്ഞു

ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 കവിഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ വരെ മൊത്തം മരണങ്ങള്‍ 79,722 ആയിരുന്നു, ഇത് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണസംഖ്യ 80,085 ആയി ഉയര്‍ന്നു.

കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 50,000 ല്‍ നിന്ന് സെപ്റ്റംബറില്‍ 36 ലക്ഷത്തിലധികമായി, രോഗമുക്തരുടെ എണ്ണം എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു, പ്രതിദിനം 70,000 ലധികം പേര്‍ രോഗമുക്തരാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ തുടക്കം മുതല്‍ പ്രതിദിനം ശരാശരി 90,000 കേസുകളാണ് ഇന്തയില്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 48 ലക്ഷം കവിഞ്ഞു, അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

READ MORE : ലോകത്ത് ഏറ്റവുമധികം രോഗമുക്തിയുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്, മറികടന്നത് ബ്രസീലിനെ

ലോകമെമ്പാടുമുള്ള ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതിനാല്‍ ശരത്കാലത്ത് യൂറോപ്പ് പാന്‍ഡെമിക്കില്‍ നിന്ന് മരണനിരക്ക് ഉയരുമെന്ന് ഇന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലാറ്റിനമേരിക്കയും കരീബിയന്‍ രാജ്യങ്ങളിലും കോവിഡ് മരണങ്ങള്‍ 3,00,000 മറികടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി കൊറോണ വൈറസ് മരണനിരക്ക് ഉള്ളത് പെറുവില്‍ ആണ്. അര്‍ജന്റീനയുടെ കോവിഡ് കേസുകള്‍ അര ദശലക്ഷം കവിഞ്ഞു. മരണങ്ങള്‍ 30,000 കവിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകമെമ്പാടും 9,24,968 ല്‍ അധികം ആളുകള്‍ പാന്‍ഡെമിക്കില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി തിങ്കളാഴ്ച നടത്തിയ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. 29 ദശലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചു. 1,94,081, യുഎസില്‍ ആണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത്. 1,31,625 പേര്‍. ബ്രസീലില്‍ 1,31,625, ഇന്ത്യയില്‍ 80,085, മെക്‌സിക്കോ 70,821, ബ്രിട്ടന്‍ 41,628. എന്നിങ്ങനെ മറ്റു പ്രധാന കോവിഡ് ബാധിത രാജ്യങ്ങളിലെ മരണ നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button