വയനാട്: രാഹുല്‍ ഗാന്ധിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ .
Also Read : ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ് ; തീർപ്പാക്കിയ ഫയലുകൾ പോലും മനപ്പൂർവ്വം പൂഴ്ത്തിവച്ച നിലയിൽ
രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് നൽകിയത് കോൺഗ്രസിൽ വിവാദമാകുന്നു. ബിജെപി നേതാവിന്റെ മകൾക്ക് വേണ്ടി രാഹുൽ ഗാന്ധി എങ്ങനെ ശുപാർശ ചെയ്തുവെന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ ഇത്തരമൊരു ശുപാർശയെക്കുറിച്ച് പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നിയമസഭാംഗവും വയനാട് ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
പരാതി ഉയർന്നയുടനെ ഉചിതമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ആദ്യഘട്ടമെന്ന നിലയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
Post Your Comments