ലക്‌നൗ: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ തീരുമാനവുമായി യോഗി സര്‍ക്കാര്‍. കേന്ദ്ര പോലീസ് സേനയായ സിഐഎസ്‌എഫിന് സമാനമായ സേനയെ സംസ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരിലാണ് സേനയെ നിയമിക്കുന്നത്. വാറണ്ടില്ലാതെ പരിശോധനയും അറസ്റ്റും നടത്താനുള്ള അനുമതി ഈ പ്രത്യേക സേനക്ക് ഉണ്ടായിരിക്കും.
Also Read : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇങ്ങനെ
പുതിയ സുരക്ഷ സേന രൂപീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പുതിയ വിഭാഗത്തിന് നല്‍കിയിരിക്കുന്ന പ്രധാന ചുമതല.
Also Read : സംസ്ഥാനത്ത് ഇന്ന് 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി 1,7,47.06 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെയ്ക്കുന്നത് .
Post Your Comments