ദുബൈ: വിസിറ്റിംഗ് വിസയുടെ കാലാവധി തീർന്ന് യു.എ.ഇയിൽ തങ്ങുന്നവർ ഇനി മുതൽ പിഴ അടക്കേണ്ടിവരുമെന്ന് അധികൃതർ. സൗജന്യ കാലാവധി അവസാനിച്ചതോടെയാണ് പിഴചുമത്തുന്നത്. ആദ്യ ദിവസം 200 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിർഹം വീതവുമാണ് പിഴ. എന്നാൽ, മുൻകാലങ്ങളിലെ പിഴകൂടി ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മാർച്ച് ഒന്നിനുശേഷം വിസിറ്റിങ് വിസയുടെ കാലാവധി തീർന്ന സന്ദർശക വിസക്കാർക്ക് യു.എ.ഇ, സെപ്റ്റംബർ 11 വരെ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയിരുന്നു. ഭൂരിപക്ഷം പ്രവാസികളും ഇതിനുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, കേസുകൾമൂലം നാടുവിടാൻ കഴിയാത്തവരാണ് ഇനിയും ഇവിടെ തങ്ങുന്നത്.
Post Your Comments