Latest NewsNewsIndia

ചൂതാട്ടകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, ലക്ഷകണക്കിന് രൂപയും അമ്പതിലധികം മോബൈല്‍ ഫോണുകളും പിടിച്ചെടുത്തു

പനാജി: ചൂതാട്ടകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഗോവ പൊലീസ് 42 വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പനാജിക്കടുത്തുള്ള കാലന്‍ഗുട്ട് ബീച്ചിനടുത്തുള്ള ഹോട്ടലില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 10 ലക്ഷം രൂപയും 57 മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് വക്താവ് പറഞ്ഞു.

ഗുജറാത്ത്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് പിടികൂടിയത്. ഇവര്‍ ഹോട്ടലിന്റെ അഞ്ചാം നിലയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പിടികൂടിയതെന്ന് പൊലീസ് വക്താവ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഗോവ, ദാമന്‍, ഡിയു പബ്ലിക് ചൂതാട്ട നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പിന് കത്ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button