ആലുവ : നാണയം വിഴുങ്ങി മരിച്ച പൃഥിരാജ് എന്ന കുട്ടിയുടെ മരണത്തിന്റെ കാരണം അറിയണം ,കുറ്റക്കാരായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ അമ്മ നന്ദിനി ആലുവ ഗവണ്മെന്റ് ജില്ലാ ആശുപത്രിയുടെ മുന്നിൽ 15 ദിവസമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് മുൻ മിസോറാം ഗവർണ്ണറും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനുമായ ശ്രീകുമ്മനം രാജശേഖരൻ സത്യാഗ്രഹ സമരപന്തൽ സന്ദർശിച്ചു.
കഴിഞ്ഞ 39 ദിവസമായി നീതിക്കുവേണ്ടി പട്ടികജാതിക്കാരിയായ ഒരമ്മ നടത്തുന്ന സമരം സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് അവർക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന് ബി ജെ പിയുടെ മുഴുവൻ പിന്തുണയും നൽകും അതോടൊപ്പം ദേശീയ പട്ടികജാതി കമ്മീഷനും ബിലാവകാശ കമ്മീഷനും പരാതികൾ നൽകി നടപടികൾ സ്വീകരിപ്പിക്കും മുഖ്യമന്ത്രിയും പട്ടികജാതി വകുപ്പു മന്ത്രി എ കെ ബാലനും ഈ വിഷയത്തിൽ എടപെട്ടില്ലെങ്കിൽ വലിയൊരു ജനകീയ സമരം തന്നെ ഈ വിഷയത്തിൽ സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു .
ബിജെപി ജില്ലാ ഉപാധ്യക്ഷൻ എം എൻ ഗോപി, ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് എ ശെന്തിൽകുമാർ ,ജനറൽ സെക്രട്ടറിമാരായ സി സുമേഷ് ,രമണൻ ചേലാകുന്ന് ,മണ്ഡലം സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന മറ്റു മണ്ഡലം പാർട്ടി മോർച്ച ഭാരവാഹികളായ പി ഹരിദാസ് ,ബേബി നമ്പേലി, സേതുരാജ് ദേശം ,സതീഷ് കുമാർ ,ജോയ് വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
https://www.facebook.com/kummanam.rajasekharan/posts/3123551204421312?__xts__[0]=68.ARBz_BPgcrndMlzx8keRO6rYBTcrzJkRwS5ZLiH3A4IKPuok2LzMuGg0X8R8UHIIY7x08UFyMdK5lIW2J5oCP4wZ8uivt-tgR_hmLPWAXtuus9P2abNWacxRmhMPto2cxqV0R_0JecISKChY4–yhkGgqcC4fwFZSmLqiHko-7r4oCR15wMSxzjQRYjgd8TUDX8lCXzRuUxAq8D6xSgi6pWnTSHkziP2-fZnyDOfNDBLkJVkfTdWdxjtkXDTwc9y3kAsXf3Wx_BKXJam0GO6blcjwTq4Rm8RBqalfUT5gykCA1a897JkmFETaN8QRG9dX6bBHVwzs8ljNPZfrDYLxrqOFg&__tn__=-R
Post Your Comments