തിരുവനന്തപുരം: മന്ത്രി ഇ.പി.ജയരാജന്റെ മകന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധം , ലൈഫ് മിഷന് ഇടപാടില്‍ പങ്ക് വ്യക്തം . ആരോപണം ഉന്നയിച്ച് കെ.സുരേന്ദ്രന്.
‘ഇടപാടില്‍ ഒരുകോടിയിലേറെ രൂപ ജയരാജന്റെ മകന് കൈപ്പറ്റിയെന്നാണ് വാര്‍ത്ത. ജലീലിനെ മാറ്റിയാല്‍ മന്ത്രിസഭയിലെ കൂടുതല്‍പ്പേരെ മാറ്റേണ്ടിവരും. അതാണ് പിണറായി ഭയപ്പെടുന്നത്. ഇത്രയും ദിവസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത് എന്‍ഫോഴ്സ്മെന്റ് രാഷ്ട്രീയപ്രേരിമാണെന്നാണ്. പഴയ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന് പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും ഉളളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചുവെന്നുളള വാര്‍ത്ത ഒരു പത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുളള തെളിവുകളാണ് ലഭിച്ചതെന്നും തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുളള ഹോട്ടല്‍ മുറിയില്‍ വച്ചുളളതാണ് ചിത്രങ്ങളെന്നുമായിരുന്നു റിപ്പോര്‍ട്ടിലുളളത്. തെളിവുകള്‍ പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മന്ത്രിപുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments