കോഴിക്കോട് : പിണറായി സര്‍ക്കാറിന്റെ ഉറക്കം കെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ . ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും .മന്ത്രി പുത്രനും സ്വപ്ന സുരേഷും ഏറെ അടുപ്പം . ഫോട്ടോകള്‍ പുറത്തുവിട്ട് എന്‍ഐഎ
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു വിവരം.
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ പ്രമുഖ പങ്ക് ഈ ആള്‍ക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ആദ്യം ഇവര്‍ക്കു കൈമറിഞ്ഞ 2 കോടിയില്‍ 30 ലക്ഷം ഈ മൂന്നാമനു നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രന്‍ ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തേക്കു പോയത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിനും കിട്ടി.
ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കും ഈ റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണു സൂചന. വീസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് 3 കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 3 ഏജന്‍സികളുടെയും പക്കല്‍ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ വ്യക്തമായി ലഭിച്ചിട്ടുണ്ട്
Post Your Comments