കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കെ. മുരളീധരൻ എം.പി രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ജലീലിനോട് ഇ.ഡി ചോദിച്ചത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ കാലം തെറ്റിപ്പെയ്ത മഴയെപ്പറ്റിയോ ആയിരുന്നില്ല. യു.ഡി.എഫ് കാലത്തായിരുന്നു ഇത്തരമൊരു ചോദ്യം ചെയ്യലെങ്കില്‍ എന്തൊക്കെ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജിവെച്ചിരുന്നു. കോവിഡിന്റെ മറവിൽ സ്വർണക്കള്ളക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി. മന്ത്രി പുത്രനെതിരായ ആരോപണം അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
Post Your Comments