ഇന്ത്യയില്‍ ജനിച്ച പ്രശസ്ത പാകിസ്ഥാന്‍ ഷിയ പണ്ഡിതന്‍ അല്ലാമ സമീര്‍ അക്തര്‍ നഖ്വി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ആഗ ഖാന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് അല്ലാമ സമീര്‍ അക്തര്‍ നഖ്വി ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1944 ല്‍ ലഖ്നൗവില്‍ ജനിച്ച നഖ്വി ബിരുദം വരെ പഠിക്കുകയും 1967 ല്‍ കറാച്ചിയിലേക്ക് താമസം മാറ്റുകയും ചെയ്തു. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ നഖ്വിക്ക് ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, സംസ്‌കാരം, പത്രപ്രവര്‍ത്തനം, ഇസ്ലാമിക ചരിത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉറുദു ഗസലുകളും കര്‍ബാലയുദ്ധവും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 28 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അനീസ് അക്കാദമിയുടെ തലവനായ അല്‍ കലം മാസികയുടെ പത്രാധിപരായിരുന്നു നഖ്വി. അദ്ദേഹത്തിന്റെ മരണത്തില്‍ സിന്ധ് പ്രവിശ്യാ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments