മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടതിന് പൊലീസ് കോണ്‍സ്റ്റബിളിനെ ഒരു സംഘം മര്‍ദ്ദിച്ചു. ഞായറാഴ്ച ആസാമിലെ നാഗോണ്‍ പട്ടണത്തില്‍ ആണ് സംഭവം നടന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ മുക്താറിന് ഇടതുകണ്ണിനും മുഖത്തിനും പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ നാഗോണ്‍ സര്‍ദാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ തന്നെ ആക്രമിച്ചതായി രത്തന്‍ മുക്താര്‍ പറഞ്ഞു. ഫെയ്സ് മാസ്‌ക് ധരിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നത് തെറ്റാണോ? ചിലര്‍ എന്നെ ആക്രമിച്ചു, ”പൊലീസ് കോണ്‍സ്റ്റബിള്‍ മുക്താര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നാഗോണ്‍ ജില്ലാ പൊലീസ് ഒരു യുവാവിനെ പിടികൂടി.
Post Your Comments