ബെയ്ജിംങ്: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 27 മില്യണ്‍ കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് വേണ്ടിയുളള പരീക്ഷണങ്ങള്‍ നിരവധി രാജ്യങ്ങളില്‍ തുടരുന്നു. അതിനിടെ മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് അംഗീകാരം നല്‍കി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന ചൈനയുടെ ആദ്യത്തെ കൊവിഡ് വാക്സിന്‍ പരീക്ഷണം ആണിത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി നൂറ് വളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
Read Also : ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണം പുനഃരാരംഭിയ്ക്കുന്നു
അതേസമയം, കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌പോഡ് സര്‍വകലാശാലയുടെ തീരുമാനം. നിര്‍ത്തിവെച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്‌ഫോഡ് സര്‍വകലാശാല പുനരാരംഭിയ്ക്കുന്നു. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ നിര്‍ത്തിയത്.
Post Your Comments