COVID 19Latest NewsNewsIndia

ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണം പുനഃരാരംഭിയ്ക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം പുനഃരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Read Also : കോവിഡ് വാക്‌സിന്‍ : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോഡിന്റെ തീരുമാനം

അസ്ട്രസെനേക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് പുനഃരാംരഭിക്കുക.ബ്രിട്ടനില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button