Latest NewsIndiaNews

“പത്തു വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലിം രാഷ്ട്രമാക്കി മാറ്റും” : പ്രഖ്യാപനവുമായി മുജാഹിദ് ബാലുശ്ശേരി

തിരുവനന്തപുരം : ” എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിടൂ, പത്തു വർഷത്തിനുള്ളിൽ കേരളത്തെ നമുക്കൊരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ സാധിക്കും”  വിവാദ വീഡിയോയുമായി ഇസ്ലാമിക് പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി.

കേരളത്തിലെ തബ്‌ലീഗ് ജമാഅത്തിന്റെ യും സുന്നിയുടെയും പള്ളികൾ മുജാഹിദുകൾക്ക് നിസ്കാരത്തിന് വിട്ടുകൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ബാലുശ്ശേരി, പ്രസംഗത്തിൽ നമുക്കിവിടെ വലിയൊരു ദൗത്യം ചെയ്തു തീർക്കാനുണ്ടെന്നും വിശ്വാസികളെ ഓർമിപ്പിക്കുന്നു.

മുജാഹിദ് ബാലുശ്ശേരി മറ്റു മതസ്ഥരെ ഭയപ്പെടുത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് ആദ്യമല്ല.”ഗുരുവയുരപ്പാ രക്ഷിക്കണേ” എന്ന് പ്രാർത്ഥിച്ചാൽ നരകത്തിൽ പോകുമെന്നും, ക്ഷേത്രങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾക്ക് പണം കൊടുക്കുന്നതിന് തുല്യമാണെന്നുമുള്ള പ്രസ്താവനകളിലൂടെ ഇയാൾ മുൻപും സമൂഹത്തിൽ അശാന്തി സൃഷ്ടിച്ചിട്ടുണ്ട്.

വീഡിയോ ക്രെഡിറ്റ് : ടൈംസ് നൗKerala preacherKerala preacher

shortlink

Related Articles

Post Your Comments

Related Articles


Back to top button