Latest NewsKeralaNews

അലനും താഹയും ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ച്‌ പ്രവര്‍ത്തിച്ചു; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി ജയരാജന്‍

കണ്ണൂര്‍: അലനും താഹയ്ക്കുമെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. ഒരു ഒരു മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലനും താഹയും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണ് ഇത്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയര്‍ന്നുവന്ന പ്രസക്തമായ വിഷയങ്ങള്‍ ഇല്ലാതാകില്ലെന്നും പി ജയരാജൻ പറയുകയുണ്ടായി.

Read  also:സ​ത്യം ജ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ജ​ലീ​ല്‍ പ​ല​നാ​ള്‍ ക​ള്ള​ന്‍ ഒ​രു​നാ​ള്‍ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന സ​ത്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് മുല്ലപ്പള്ളി

പാലയാട് യൂനിവേഴ്സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടനയായ ഫ്രറ്റേണിറ്റിയുമായി യോജിച്ച്‌ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ഇരുവരും ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്‌എഫ്‌ഐ നേതൃത്വമാണ് ഇടപെട്ട് തടഞ്ഞത്. തങ്ങളെ എതിര്‍ക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്യൂണിസ്റ്റുകാരനും യോജിക്കാനാകില്ലെന്നും പി. ജയരാജൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button