പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) യുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അവകാശപ്പെട്ടു. കൊല്‍ക്കത്തയിലെ മൗലാന ആസാദ് കോളേജിലെ ഒന്നാം വര്‍ഷ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയായ താനിയ പര്‍വിനെ ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് പശ്ചിമ ബംഗാള്‍ പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്. ഇവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയ്ക്ക് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് സംശയിക്കുന്നു.
ലഷ്‌കര്‍-ഇ-തായ്ബയുടെ കേഡര്‍മാരുമായി ഇവര്‍ സൈബര്‍ സ്‌പേസില്‍ ബന്ധപ്പെട്ടുവെന്നും ആരോപിച്ച് പര്‍വീനെതിരെ കൊല്‍ക്കത്തയിലെ ഒരു പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മുസ്ലീം യുവാക്കളെ കൂടുതല്‍ ബന്ധപ്പെടാനും തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ട് ഇസ്ലാമിക് ജിഹാദിന്റെ വളച്ചൊടിച്ച പതിപ്പിനെ അനുകൂലിക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിച്ച താനിയ ക്രമേണ 70 ഓളം ജിഹാദി ഗ്രൂപ്പുകളുടെ ഭാഗമായിട്ടുണ്ടെന്ന് ” എന്‍ഐഎ വ്യക്തമാക്കി.
Tania Parvin (22), a MA student at #Kolkata's Maulana Azad College has been chargesheeted by NIA which claims she was radicalised through online platforms by terror group Lashkar-e-Taiba & Pakistan ISI was using her to trap Indian army officers using fake social media accounts pic.twitter.com/fqBftUG2J4
— ইন্দ্রজিৎ | INDRAJIT (@iindrojit) September 12, 2020
2017 ലെ ബംഗാളിലെ ഏറ്റവും വലിയ സാമുദായിക കലാപത്തിന് സാക്ഷ്യം വഹിച്ച പ്രദേശമായ നോര്‍ത്ത് 24 പരഗാന ജില്ലയിലെ ബദൂറിയയില്‍ താമസിക്കുന്നയാളാണ് പര്‍വിന്‍ എന്ന ഇസ്രാനൂര്‍. വിവിധ സിറിയന്‍, പലസ്തീന്‍ ‘ജിഹാദി’ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അവര്‍ സജീവമാണ്. ‘തന്ത്രപ്രധാനമായ വിവരങ്ങള്‍” നേടുകയെന്ന ലക്ഷ്യത്തോടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടാന്‍ പാകിസ്ഥാനിലെ ഐഎസ്ഐയുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അന്വേഷകര്‍ പറഞ്ഞു.
ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താനിയയുടെ ലഷ്‌കര്‍-ഇ-തായ്ബ പ്രവര്‍ത്തകര്‍ അവളെ ഐഎസ്ഐ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയതായി എന്‍ഐഎ അവകാശപ്പെടുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന (പ്രിവന്‍ഷന്‍) നിയമത്തിലെ 13, 39 വകുപ്പുകള്‍ പ്രകാരമാണ് അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments