ഐപിഎല്‍ 13 ആം സീസണ്‍ ആരംഭിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം ശേഷിക്കെ, മുന്‍ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാകാന്‍ യുഎഇയിലേക്ക് എത്തിതുടങ്ങി. മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണാണ് ഐപിഎല്‍ 2020 ന്റെ ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമായി ദുബായില്‍ ആദ്യം ഇറങ്ങിയത്.
ദുബായില്‍ വന്നിറങ്ങിയ ശേഷം പീറ്റേഴ്സണ്‍ ആദ്യമായി ചെയ്തത് ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ വിജയിയെ പ്രവചിക്കുക എന്നതാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിജയിയെ പ്രവചിച്ചിരിക്കുന്നത്. ‘ആരാണ് വിജയിക്കുന്നത്? പ്രതീക്ഷിക്കുന്നത് ഡല്‍ഹി , ”എന്നാണ് പീറ്റേഴ്സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
https://www.instagram.com/p/CE__lkgFq6H/?utm_source=ig_embed
ഐപിഎല്ലില്‍ ഇതുവരെ ഫൈനല്‍ എത്താത്ത ടീമാണ് ഡെല്‍ഹി. ശ്രേയ്യസ് ആയ്യരുടെ നേതൃത്വത്തില്‍ എത്തുന്ന ടീം ഇത്തവണ ശക്തമായ തിരിച്ചുവരവും കന്നി കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, കഗിസോ റബാഡ, പൃഥ്വി ഷാ, ക്യാപ്റ്റന്‍ അയ്യര്‍ എന്നിവരെ കൂടാതെ രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ടീം ഏറെ ശക്തമാണ്.
സെപ്റ്റംബര്‍ 19 ന് നടക്കുന്ന ഐപിഎല്‍ 2020 ന്റെ പ്രാരംഭ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊമ്പുകോര്‍ത്തും. ദുബായ് 24 മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും, 20 മത്സരങ്ങള്‍ അബുദാബി ആതിഥേയത്വം വഹിക്കും, ഷാര്‍ജ 12 മത്സരങ്ങള്‍ നടത്തും.
സെപ്റ്റംബര്‍ 20 ന് ദുബായിലെ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തോടെയാണ് ഡെല്‍ഹി ഐപിഎല്ലിന്റെ പതിമൂന്നാം സീസണില്‍ തുടക്കം കുറിക്കുക.
ഐപിഎല്‍ 2020 സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്ന് വേദികളിലായി നടക്കും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളിലായിരുന്നു കളിച്ച ദിവസങ്ങളില്‍, പീറ്റേഴ്സണ്‍ പ്രതിനിധീകരിച്ചിരുന്നത്.
Post Your Comments