Latest NewsNewsIndia

കശ്മീരില്‍ ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു

കശ്മീരില്‍ ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങള്‍ പിടിച്ചു. പൂഞ്ച് ജില്ലയിലെ തിരച്ചിലിലാണ് നിരവധി തോക്കുകളും വെടിക്കോപ്പുകളുമായി ഭീകരരെ പിടികൂടിയത്. ഭീകരര്‍ ഉപയോഗിക്കുന്ന ഐ.ഇ.ഡി ഗണത്തില്‍പെട്ട സ്‌ഫോടകവസ്തുക്കള്‍, ഗ്രനേഡുകള്‍ പിസ്റ്റളുകള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു.

പാക് അധിനിവേശ കശ്മീരില്‍ നിന്നുമാണ് മേഖലയിലേക്ക് ആയുധങ്ങളെത്തിയതെന്ന് പിടിക്കപ്പെട്ടവര്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം ഇരുന്നുകൊണ്ട് ഭീകരപ്രവര്‍ത്തനം നടത്താനായിരുന്നു ഇരുവര്‍ക്കുമുള്ള നിര്‍ദ്ദേശം. അധികം റേഞ്ചില്ലാത്ത വയര്‍ലെസ് സെറ്റുകളാണ് ഇരുവരും ഉപയോഗിച്ചിരുന്നതെന്നും സൈന്യം അറിയിച്ചു.

നിരന്തരം ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ ഗ്രാമീണരുടെ സുരക്ഷയ്ക്കായി വലിയ ബങ്കറുകള്‍ നിര്‍മ്മിച്ചാണ് സൈന്യം ജനങ്ങളെ സുരക്ഷിതരാക്കുന്നത്. ഇതിനൊപ്പം എല്ലായിടത്തും തിരച്ചില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button