Latest NewsIndiaInternational

ജമ്മു കശ്മീർ വിഷയം : ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലാദേശ്‌

ന്യൂ ഡൽഹി : ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയിൽ ഇന്ത്യയെ പിന്തുണച്ച് ബംഗ്ലാദേശ്. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതിനാൽ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് അറിയിച്ചു.

Also read : ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍; പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി രാജ്യം

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നടപടിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം അമേരിക്ക രംഗത്തെത്തിയിരുന്നു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാകിസ്ഥാന് അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഉഭയകകക്ഷി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. രാജ്നാഥ് സിങ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ കശ്മീര്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു.കശ്മീര്‍ മേഖലയിൽ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോൾ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button