ശ്രീനഗര്‍: വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരില്‍ എത്തി. ഇന്ന് തുടക്കം കുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തുമെന്ന് താന്‍ ഉറപ്പു നല്‍കുകയാണെന്ന് ലേയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ജമ്മുവിലും, ശ്രീനഗറിലും, ലേയിലും പ്രധാനമന്ത്രി ഇന്ന് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ജമ്മുവിലെ വിജയ്പൂരിലും പുല്‍വാമയിലെ അവന്തിപൂരിലും പ്രധാനമന്ത്രി എയിംസിന് തറക്കല്ലിടും. ബിലാസ്പൂര്‍- മനാലി-ലേ റെയില്‍ പദ്ധതി പൂര്‍ത്തിയായതോടെ വിനോദ സഞ്ചാര മേഖലയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കശ്മീരില്‍ വിഘടനവാദികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. ശ്രീനഗര്‍ ഉള്‍പ്പെടെയുടെ നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. എല്ലായിടത്തും ത്രിതലസുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാന വിഘടനവാദി നേതാക്കളെല്ലാം ഇന്നലെ മുതല്‍ വീട്ടുതടങ്കലിലാണ്.
Post Your Comments