Latest NewsIndia

ശിവജി മഹാരാജില്‍ നിന്ന് വാള്‍ ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നില്‍ക്കുന്ന ഉദ്ധവ് താക്കറെയും

'എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാലും ലക്ഷ്മിബായിയുടെയും വീര്‍ ശിവാജിയുടെയും കാല്‍ച്ചുവടുകള്‍ ഞാന്‍ പിന്തുടരും.

മുംബൈ : ശിവസേനയുമായും , ഉദ്ധവ് സര്‍ക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ വ്യത്യസ്തമായ ട്വീറ്റുമായി നടി കങ്കണ റണാവത്ത് . ശിവജി മഹാരാജില്‍ നിന്ന് വാള്‍ ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നില്‍ക്കുന്ന ഉദ്ധവ് താക്കറെയുമാണ് ട്വീറ്റിലെ ഉള്ളടക്കം .സംവിധായകന്‍ വിവേക് അഗ്നിഹോത്രി പങ്കുവെച്ച ചിത്രമാണിതെന്ന് കങ്കണ വ്യക്തമാക്കി.

‘എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാലും ലക്ഷ്മിബായിയുടെയും വീര്‍ ശിവാജിയുടെയും കാല്‍ച്ചുവടുകള്‍ ഞാന്‍ പിന്തുടരും. ധൈര്യത്തോടെ ഞാന്‍ മുന്നോട്ട് പോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര. “മറാത്തിയിലെ ട്വീറ്റില്‍ അവര്‍ പറഞ്ഞു. കൂടാതെ അത് വിവേക് അഗ്നിഹോത്രി അയച്ചപ്പോൾ താൻ വികാരാധീനയായെന്നും കങ്കണ പറഞ്ഞു. “നിരവധി കാര്‍ട്ടൂണുകള്‍ ലഭിച്ചു, ഇത് എന്റെ സുഹൃത്ത് വിവേകാഗ്നിഹോത്രി ജി അയച്ചത് ,ഇത് എന്നെ വികാരാധീനയാക്കി,” കങ്കണ ട്വീറ്റില്‍ പറഞ്ഞു.

ഇതിനിടെ കങ്കണ തനിക്ക് നേരിടുന്ന പ്രശ്‌നത്തില്‍ സോണിയാ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ പ്രതികരിച്ചിട്ടില്ല. ശിവസേന നേതാവ് അനില്‍ പരബ് ബിഎംസി നടപടിയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി.

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് കഴുത്ത് മുറിച്ച്‌ മരിച്ച സംഭവം, യുവാവ് എഴുതിയ കത്ത് കണ്ടെത്തി

രാംദാസ് അത്തവാലെയ്‌ക്കോ ബിജെപിക്കോ ഗവര്‍ണര്‍ക്കോ എന്താണ് വേണ്ടത്. കങ്കണയുടെ അനധികൃത നിര്‍മാണം പൊളിക്കരുതെന്നാണോ പറയുന്നത്. അവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കരുതെന്നാണോ പറയുന്നത്. അങ്ങനെയാണെങ്കില്‍ അക്കാര്യം ഇവര്‍ തുറന്ന് പറയണമെന്നും അനില്‍ പരബ് ആവശ്യപ്പെട്ടു.

അതേസമയം എന്‍സിപി നേതാവ് ഛഗന്‍ ബുജ്ബല്‍ ബിഎംസിയുടെ നീക്കത്തിനെതിരെ രംഗത്തെത്തി. കങ്കണയ്ക്ക് കെട്ടിടം പൊളിക്കുന്നതിന് മുമ്ബ് കുറച്ച്‌ കൂടി സമയം നല്‍കണമായിരുന്നു. ഹൃതിക് റോഷനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ബിഎംസി പഠിക്കാനുണ്ടെന്നും ബുജ്ബല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button