Latest NewsNewsIndia

ചൈന നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു, അത് തിരിച്ചു പിടിക്കാനുള്ള നടപടി എന്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ ? : രാഹുൽ ഗാന്ധി

മോസ്കോ : കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോൺഗസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി.  ചൈന നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചു പിടിക്കാനുള്ള നടപടി എന്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ ? അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ എന്ന് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.ഈ വാക്കുകള്‍ കടമെടുത്താണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്.

ചൈനക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ രാഹുൽ ഗാന്ധി നേരത്തെയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു എന്നാൽ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന് ആണ് തുടക്കത്തിലെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button