ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേർന്ന് വികസിപ്പിക്കുന്ന വാക്സിന്റെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു.
രാജ്യത്തെ 12 സ്ഥാപനങ്ങളിലായാണ് നിലവിൽ കോവാക്സിൻെറ പരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ് നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ് കണ്ടെത്തൽ.
അതേസമയം, യു.കെയില്‍ വാക്സിന് കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിര്‍ത്തിവെച്ചിരുന്നു.
Post Your Comments