ന്യൂഡൽഹി: കൗമാരക്കാർക്ക് കോവാക്സിൻ മാത്രമായിരിക്കും നൽകുകയെന്ന് കേന്ദ്രസർക്കാർ. വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 2007-ലോ അതിനു മുൻപോ ജനിച്ച കുട്ടികൾ വാക്സിൻ എടുക്കാൻ അർഹരാണെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
കൗമാരക്കാർക്ക് നിലവിലുള്ള ഏതെങ്കിലും അക്കൗണ്ട് വഴിയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും. 15 മുതൽ 18 വയസ്സു വരെയുള്ളവർക്ക് കോവിൻ ആപ്പിലോ പോർട്ടലിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിൻ നൽകുന്നയാൾക്കും രജിസ്ട്രേഷൻ നടത്തി കൊടുക്കാം.
ആധാർ കാർഡ് ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാർക്ക് നൽകുന്ന വാക്സിന്റെ അളവിൽ വ്യത്യാസം ഉണ്ടായിരിക്കില്ല.
Post Your Comments