കോഴിക്കോട്: കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. വാക്‌സിൻ വില വർധന ചൂണ്ടിക്കാട്ടി ഭാരത് ബയോടെക്കിനും കേന്ദ്രസർക്കാരിനുമെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീർ അറിയിച്ചു.
വിലവർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് മുനീർ പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനാണ് കൊവാക്‌സിൻ. ഭാരത് ബയോടെക് 150 രൂപയ്ക്കാണ് കൊവാക്‌സിൻ കേന്ദ്രസർക്കാരിന് കൊടുക്കുന്നത്. സംസ്ഥാന സർക്കാരിന് ഇത് 800 രൂപയ്ക്കാണ് കൊടുക്കുന്നത്. പുറത്തുനിന്നുള്ള വാക്‌സിനേക്കാൾ ഈ വാക്‌സിന് വില കൊടുക്കേണ്ടി വരുന്നു. അത് സ്വകാര്യ ആശുപത്രിയിലേക്കെത്തുമ്പോൾ 1200 രൂപയാകുന്നുവെന്നും മുനീർ പറഞ്ഞു.
എല്ലാ വ്യക്തികൾക്കും രാജ്യത്ത് ഒരേ അവകാശമാണുള്ളത്. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭാരത് ബയോടെക്കിന് മാത്രമല്ല, കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തം ഉണ്ട്. അതിനാൽ യുഡിഎഫിന്റെയും പാർട്ടി നേതൃത്വത്തിന്റെയും സമ്മതം വാങ്ങിയ ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് മുനീർ വ്യക്തമാക്കി.
Post Your Comments