രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ ആശ്വാസമേകുന്ന വാർത്തയുമായി പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര്‍. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമാണെന്ന് . ഐ.സി.എം.ആര്‍ വ്യക്തമാക്കി.
ഐ.സി.എം.ആറുമായി സഹകരിച്ച് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസിന്റെ അതിവ്യാപന ശേഷിമൂലണ് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നതെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ അടക്കം എല്ലാത്തരം കോവിഡ് വകഭേദങ്ങള്‍ക്കുമെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്.
Post Your Comments