![](/wp-content/uploads/2021/06/untitled-9-4.jpg)
ന്യൂഡല്‍ഹി: കോവാക്സീൻ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്നും ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാണ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര സർക്കാരും ഭാരത് ബയോടെക്കും നേരിട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ,
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് ക്യത്യമായ മറുപടി നൽകുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
Also Read:സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് 1,804.59 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
പോളിയോ, ഇൻഫ്ലുവൻസ, റേബീസ് എന്നിവയ്ക്കുള്ള വാക്സീനുകളും നിർമ്മിക്കുന്ന രീതിയിൽ തന്നെയാണ് കോവാക്സീനും നിർമ്മിക്കുന്നതെന്ന് ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. വൈറസിനെ വികസിപ്പിക്കാൻ വിറോ കോശങ്ങൾ ആവശ്യമാണെന്നും ഇത്തരം കോശങ്ങൾ വളർത്താൻ വേണ്ടിയാണ് കന്നുകാലി സിറം ഉപയോഗിക്കുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നത്രേ! കോവാക്സീൻ നിർമ്മാണത്തിന് നിർവീര്യമായ കൊറോണ വൈറസിനെ ആവശ്യമുണ്ട്. വൈറസിനെ വികസിപ്പിക്കാൻ വിറോ കോശങ്ങൾ വേണം. കോശങ്ങൾ വളർത്താൻ വേണ്ടി കന്നുകാലി സിറം ഉപയോഗിക്കും. മതിയായ വളർച്ചയെത്തിയ കോശങ്ങളിൽ നിന്നും വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച് കന്നുകാലി സിറം പൂർണ്ണമായി നീക്കം ചെയ്യും. അങ്ങനെയുള്ള കോശങ്ങളിലേക്കാണ് കൊറോണ വൈറസിനെ കുത്തിവക്കുന്നത്. ഇവയിൽ വളർച്ച പ്രാപിക്കുന്ന വൈറസിനെ നിർജീവമാക്കിയ ശേഷം വാക്സീനിൽ ഉപയോഗിക്കും. ഇതേ രീതിയിലാണ് പോളിയോ, ഇൻഫ്ലുവൻസ, റേബീസ് എന്നിവയ്ക്കുള്ള വാക്സീനുകളും നിർമ്മിക്കുന്നത്. ചുരുക്കി പറഞ്ഞാൽ, കോവാക്സീനിൽ കന്നുകാലി സിറം തീരെയില്ല. ഉണ്ടെന്നു പറയുന്നത് ഓംലറ്റിൽ അതുണ്ടാക്കാൻ ഉപയോഗിച്ച അടുപ്പ് ഉണ്ടെന്ന് പറയുന്നതിനു തുല്യമാണ്!
Post Your Comments