COVID 19Latest NewsNews

പ്രത്യാശയേകി കോവാക്​സിൻ; ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഐ.സി.എം.ആറും ഭാരത്​ ​ബയോടെകും ചേർന്ന്​ വികസിപ്പിക്കുന്ന വാക്​സിന്റെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ്​ വിജയകരമായതെന്ന്​ ഗവേഷകർ അറിയിച്ചു.

രാജ്യത്തെ 12 സ്ഥാപനങ്ങളിലായാണ്​ നിലവിൽ കോവാക്​സിൻെറ പരീക്ഷണം നടത്തുന്നത്​. ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ച്​ വാക്​സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ്​ നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ്​​ കണ്ടെത്തൽ.

അതേസമയം, യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിര്‍ത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button